അക്ഷയ് ഊര്‍ജ്ജ ഉത്സവ് ഫെബ്രുവരി 24 മുതല്‍

January 23, 2018 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഫെബ്രുവരി 24 മുതല്‍ 28 വരെ തിരുവനന്തപുരത്ത് അക്ഷയ് ഊര്‍ജ്ജ് ഉത്സവ് 2018 സംഘടിപ്പിക്കും. ശില്പശാലകളും, പ്രദര്‍ശനവും, ഹ്രസ്വചിത്ര മത്സരവും, മീഡിയ വര്‍ക്ക്‌ഷോപ്പും, ബിസിനസ്സ് മീറ്റും, തദ്ദേശ ഭരണകൂടങ്ങളുമായുള്ള ആശയ വിനിമയവും പരിപാടിയുടെ ഭാഗമായുണ്ടാകും. ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വെന്‍ഷണല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്‌നോളജി (അനര്‍ട്ട്), സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് (സി.ഇ.ഡി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അക്ഷയ് ഊര്‍ജ്ജ ഉത്സവിന്റെ ഭാഗമായി കേരള റിന്യൂവബിള്‍ എനര്‍ജി കോണ്‍ഗ്രസ് ഫെബ്രുവരി 26 മുതല്‍ 28 വരെ നടക്കും.

ടെക്‌നോളജിക്കല്‍ അഡ്വാന്‍സസ് ആന്‍ഡ് ഇന്നവേഷന്‍സ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് എന്നതാണ് മുഖ്യ പ്രമേയം. സൗരോര്‍ജ്ജം, വിന്റ് എനര്‍ജി, മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം, സ്റ്റോറേജ് ബാറ്ററീസ്, ഓഷ്യന്‍ എനര്‍ജി, പരിശുദ്ധമായ പാചക ഊര്‍ജ്ജം കേരളത്തിന്റെ പുതുക്കാവുന്ന ഊര്‍ജ്ജ രംഗത്തെ ആസൂത്രണവും നയവും എന്നീ മേഖലകളില്‍ പ്രബന്ധങ്ങള്‍ ഊര്‍ജ്ജ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. ഏറ്റവും നല്ല ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്ന യുവ ശാസ്ത്രജ്ഞന്മാര്‍ക്കുള്ള യങ്ങ് സയന്റിസ്റ്റ് അവാര്‍ഡും നല്‍കും. പ്രബന്ധങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.ആര്‍.ഇ.സി ജനറല്‍ കണ്‍വീനറെ ബന്ധപ്പെടണം. ഫോണ്‍ : 0471 2369720.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍