തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ അഗ്നിബാധ: ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം നടക്കും

January 24, 2018 കേരളം

തിരുവില്വാമല: ചൊവ്വാഴ്ച തീപിടിത്തമുണ്ടായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം തുറക്കുക ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന്് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

ക്ഷേത്ര തന്ത്രിയുടെ അനുമതിയോടെയാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു.അതുവരെ പൂജകളൊന്നും ഉണ്ടാകില്ല. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ക്ഷേത്രത്തില്‍ തീപിടത്തമുണ്ടായത്.തീപിടിത്തത്തില്‍ വടക്കുകിഴക്കേ ചുറ്റമ്പലം പൂര്‍ണമായി കത്തി നശിച്ചു.രാത്രി വൈകിയാണ് തീയണക്കാനായത്.

തീപിടിച്ച് ഒരു മണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ്സ് എത്തിയത്.നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം