പദ്മാവത്: ഉത്തരേന്ത്യയില്‍ പ്രതിഷേധമിരമ്പുന്നു

January 25, 2018 ദേശീയം

Padmavat-01ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. ഭാരതത്തിലെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കര്‍ണിസേനയിലെ 27 വനിത അംഗങ്ങള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. ഒന്നുകില്‍ ജീവനൊടുക്കാന്‍ അനുമതിയോ അല്ലെങ്കില്‍ പദ്മാവതിയുടെ റിലീസ് തടയുകയോ ചെയ്യണമെന്നാണ് അവരുടെ ആവശ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം