റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭഗവത് പാലക്കാട് പതാക ഉയര്‍ത്തി

January 26, 2018 പ്രധാന വാര്‍ത്തകള്‍

Mohan-bhagavatjiപാലക്കാട്: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പാലക്കാട്ടെ കല്ലേക്കോട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ പതാക ഉയര്‍ത്തി. ഈ സ്‌കൂളിനോട് ചേര്‍ന്നുള്ള ബി.എഡ് കോളജില്‍ സ്ഥാപന മേധാവി പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ മോഹന്‍ഭഗവത് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തവണ സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അതതു സ്ഥാപനങ്ങളിലെ മേധാവികള്‍ തന്നെ പതാക ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍