വൈവിധ്യങ്ങളെ ഏകീകരിക്കുന്ന രാഷ്ട്ര സങ്കല്പമാണ് സംഘത്തിന്റേത്: മോഹന്‍ ഭാഗവത്

January 29, 2018 പ്രധാന വാര്‍ത്തകള്‍

Mohan-bhagavatjiപാലക്കാട് : വൈവിധ്യങ്ങളെ ഏകീകരിക്കുന്ന രാഷ്ട്ര സങ്കല്പമാണ് സംഘത്തിന്റെ നിലപാട് അത്തരത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി ഒരേ ദിശയിലൂടെ സഞ്ചരിക്കുമ്പോഴാണ് വിജയം കൈവരിക്കാനാകുന്നതെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘം സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
സംഘത്തിന്റെ ആശയങ്ങള്‍ വ്യക്തമായും ജനങ്ങളിലേക്ക് എത്തിക്കാന്‍ കാര്യകര്‍ത്താക്കള്‍ പരിശ്രമിക്കണമെന്നും പാലക്കാട് നടന്ന പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തിന്റെ സമാപന സഭയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.

രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പ്രവര്‍ത്തനം സമൂഹത്തില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിനുള്ളതാണ്. അതിനായി സംഘം എന്തെന്ന ബോധ്യം ജനങ്ങളിലേക്ക് പകരേണ്ട ദൗത്യം ഓരോ കാര്യകര്‍ത്താക്കള്‍ക്കുമുണ്ടെന്ന് മോഹന്‍ ഭാഗവത് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നാടിന്റെ പുരോഗതിക്ക് ഓരോ പൗരന്റെയും പ്രവര്‍ത്തനം അനിവാര്യമാണ്. വൈവിധ്യങ്ങളെ ഏകീകരിക്കുന്ന രാഷ്ട്ര സങ്കല്പമാണ് സംഘത്തിന്റേത്. അതിനായുള്ള അശ്രാന്തപരിശ്രമം തുടരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍