ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

January 29, 2018 ദേശീയം

കൊല്‍ക്കത്ത: ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പശ്ചിമ ബംഗാളില്‍  മുര്‍ഷിദാബാദ് ജില്ലയിലെ ദളാത്താബാദില്‍ ജലാങ്കി നദിയിലാണ് അപകടം നടന്നത്.  നിരവധി പേരെ കാണാതായി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാവിലെ എട്ടരയോടെയാണ്  ദോംകല്ലില്‍ നിന്നും മുര്‍ഷിദാബാദിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തില്‍പെട്ടത്.  അപകടസമയത്ത് ബസില്‍ ഏകദേശം അന്‍പതോളം യാത്രക്കാരുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുറെയാളുകള്‍ നീന്തി രക്ഷപ്പെട്ടു.

അപകടം നടന്ന സമയം ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി രക്ഷപ്പെട്ട യാത്രക്കാര്‍ പോലീസിനെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം