ആറ്റുകാല്‍ പൊങ്കാല : അന്നദാനത്തിന് രജിസ്‌ട്രേഷന്‍ എടുക്കണം

January 30, 2018 വാര്‍ത്തകള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് അന്നദാനം നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍/സന്നദ്ധ സംഘടനകള്‍/വ്യാപാരി വ്യവസായികള്‍/റസിഡന്‍സ് അസോസിയേഷനുകള്‍/തൊഴിലാളി യൂണിയനുകള്‍, മുതലായവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നു മുതല്‍ മുന്‍കൂറായി എടുക്കാം. പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് താല്കാലിക കച്ചവടം നടത്തുന്നവരും രജിസ്‌ട്രേഷന്‍ എടുക്കണം. രജിസ്‌ട്രേഷന്‍ എടുക്കാതെ അന്നദാനം നടത്തുന്നവര്‍ക്കെതിരെയും താല്ക്കാലിക കച്ചവടക്കാര്‍ക്കെതിരെയും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. അപേക്ഷകന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഒരു ഫോട്ടോ, രജിസ്‌ട്രേഷന്‍ ഫീസായ 100 രൂപ എന്നിവ സഹിതം ഏതെങ്കിലും അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കണം.

സംഘടനകള്‍, അസോസിയേഷനുകള്‍/താല്ക്കാലിക കച്ചവടക്കാര്‍ മുതലായവര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, കാരിബാഗുകള്‍, തെര്‍മോക്കോള്‍ കൊണ്ടുണ്ടാക്കിയ പ്രേറ്റുകള്‍ മുതലായവ കര്‍ശനമായി ഒഴിവാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2570499, 8943346582, 7593862806, 8943346526, 8943346195.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍