കെഎസ്ആര്‍ടിസി: പുനസംഘടനയിലൂടെ ലാഭത്തിലാക്കുമെന്ന് ധനമന്ത്രി

February 2, 2018 പ്രധാന വാര്‍ത്തകള്‍

thomas-isacതിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാദ്ധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സമഗ്രമായ പുനസംഘടനയിലൂടെ കോര്‍പ്പറേഷനെ ലാഭത്തിലാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വൈകാതെ തന്നെ കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കി പുനസംഘടിപ്പിക്കും. കിഎഫ്ബി ഉപയോഗിച്ച് വാങ്ങുന്ന 1000 ബസുകള്‍ ഉടന്‍ നിരത്തിലിറക്കും.

പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ തീരുന്നതല്ല കെഎസ്ആര്‍ടിസിയുടെ പ്രശ്‌നം. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പളവും പെന്‍ഷനും ഏറ്റെടുത്ത് പ്രതിസന്ധി പരിഹരിക്കലല്ല സര്‍ക്കാരിന്റെ നയം. ഇവയെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പ്രാപ്തരാക്കും.

പുനസംഘടനാ കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ വരവും ചിലവും തമ്മിലുള്ള വിടവ് നിശ്ചയിച്ചിട്ടുണ്ട്. ഈ വിടവ് സര്‍ക്കാര്‍ നികത്തും. ഇതിനായി 1000 കോടി രൂപ നല്‍കും. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിരക്ക് വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്.

കെഎസ് ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ച് മാസത്തോടെ കൊടുത്ത് തീര്‍ക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍