പോളിങ് 75.12%

April 14, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 75.12 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി. ഇന്ന്‌ പുറത്തുവിട്ട അന്തിമകണക്കിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പോളിംഗ്‌ ശതമാനം വ്യക്തമാക്കിയത്‌.  കോഴിക്കോട്‌ ജില്ലയിലാണ്‌ ഏറ്റവും ഉയര്‍ന്ന പോളിംഗ്‌ രേഖപ്പെടുത്തിയത്‌ 81.3 ശതമാനം. പത്തനംതിട്ടയിലാണ്‌ ഏറ്റവും കുറഞ്ഞ പോളിംഗ്‌ 68.2 ശതമാനം. 80.7 ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്തിയ കണ്ണൂര്‍ ജില്ലയാണ്‌ കോഴിക്കോടിന്‌ തൊട്ടുപിന്നില്‍.
തിരുവനന്തപുരം ജില്ലയില്‍ 68.3 ശതമാനം പേര്‍ മാത്രമാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. മറ്റ്‌ ജില്ലകളിലെ കണക്ക്‌ ഇതാണ്‌ – കാസര്‍കോട്‌ 76.3, വയനാട്‌ 73.8, മലപ്പുറം 74.6, പാലക്കാട്‌ 75.6, തൃശൂര്‍ 74.9, എറണാകുളം 77.6, ഇടുക്കി 71.1, കോട്ടയം 73.8, ആലപ്പുഴ 79.1, കൊല്ലം 72.8.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം