ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി: യോഗി ആദിത്യനാഥ്

February 9, 2018 പ്രധാന വാര്‍ത്തകള്‍

Yogi-Aditya-natjiലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. തോക്കിന്റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ക്ക് ആ ഭാഷയില്‍ തന്നെ മറുപടി നല്‍കും. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ടതുണ്ട്. പക്ഷേ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു. പൊതുജനങ്ങള്‍ അതില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. രാഷ്ട്രീയം ഏതായാലും നടപടികളുടെ കാര്യത്തില്‍ വിവേചനം സര്‍ക്കാര്‍ കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം 2744 ക്രിമിനലുകളാണ് ജയിലിലായത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുമായി പൊലീസ് ശക്തമായി മുന്നോട്ടു പോയതോടെയാണ് നിരവധി ക്രിമിനലുകള്‍ പിടിയിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍