പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി

February 9, 2018 കേരളം

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. ഈ കേസിലെ മറ്റൊരു പ്രതിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഇ.കെ. ഭരത് ഭൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്. ജല അതോറിറ്റി മുന്‍എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍മാരായ ആര്‍.സോമശേഖരന്‍,എസ്.മധു എന്നിവരായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികള്‍.

തിരുവനന്തപുരം പാറ്റൂരില്‍ 12 സെന്റ് സര്‍ക്കാര്‍ഭൂമി സ്വാകാര്യ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കൈവശപ്പെടുത്തുന്നതിന് ഒത്താശ ചെയ്തു എന്നായിരുന്നു കേസ്. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉന്നയിച്ചു. ഹൈക്കോടതി നടപടിയോടെ കേസിലെ വിജിലന്‍സ് അന്വേഷണം ഇല്ലാതായി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം