സ്വകാര്യ ബസുടമകള്‍ 16 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

February 10, 2018 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.

ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് ബസുടമകള്‍ സമരം പിന്‍വലിച്ചിരുന്നു.

മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയാക്കുക വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം