ഉപതിരഞ്ഞെടുപ്പ് : സ്ഥലം മാറ്റത്തിന് നിയന്ത്രണം

February 12, 2018 വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള വരണാധികാരികള്‍, അസി. വരണാധികാരികള്‍, ക്രമസമാധാന പാലനം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ തിരഞ്ഞെടുപ്പ് കഴിയും വരെ സ്ഥലം മാറ്റരുതെന്ന് സര്‍ക്കാര്‍ ഉത്തരവായി. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റേണ്ടതുണ്ടെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടണം.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍