കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു

February 13, 2018 കേരളം

സന്നിധാനം: കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5.30ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭസ്മാഭിഷിപ്തനായ ഭഗവാന് നെയ് വിളക്ക് തെളിച്ചു. ഇന്ന് പൂജകളൊന്നും ഉണ്ടാവില്ല. നാളെ മുതല്‍ നെയ്യഭിഷേകവും പടി പൂജ അടക്കമുള്ള പൂജകളും നടക്കും. അഞ്ച് ദിവസത്തേ മാസപൂജക്ക് ശേഷം 17 ന് വൈകിട്ട് നടയടക്കും. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനു ശേഷം ആദ്യമായി നട തുറക്കുന്ന എന്ന പ്രത്യേകതയും ഈ മാസമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം