കപ്പല്‍ ശാലയിലെ പൊട്ടിത്തെറി: കാരണം പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

February 13, 2018 കേരളം

കൊച്ചി: അഞ്ച് പേര്‍ മരിക്കാനിടയായ കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറിയെക്കുറിച്ച് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ്. സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പൊട്ടിത്തെറിയെ തുടര്‍ന്ന് കപ്പലില്‍ പുക പടര്‍ന്നിരുന്നു. കപ്പലില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമായെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം