ബിനായക് സെന്നിന് ജാമ്യം

April 15, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഛത്തീസ്ഗഢ് ഭരണകൂടം ജയിലിലടച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മാവോയിസ്റ്റുകളോട് അനുഭാവം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ രാജ്യദ്രോഹിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. യാതൊരു ഉപാധികളില്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്.  ഛത്തീസ്ഗഢ് ഹൈക്കോടതിയില്‍ സെന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ കോടതി നിരസിച്ചിരുന്നു. തുടര്‍ന്നാണ് സെന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സെന്നിനെതിരായ വിചാരണയ്‌ക്കെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എച്ച്.എസ്.ബേദി, സി.കെ.പ്രസാദ് എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യം അനുവദിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം