യു.എസിന്റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ ചുഴലിക്കാറ്റില്‍ 22 പേര്‍ മരിച്ചു

April 17, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഷിക്കാഗോ: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 22 പേര്‍ കൊല്ലപ്പെട്ടു. യു.എസിന്റെ തെക്ക്, കിഴക്കന്‍ പ്രദേശങ്ങളിലാണ് കാറ്റ് നാശംവിതച്ചത്. നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മിസിസിപ്പി, അലബാമ, കരോലിന എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍