രാമചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ കെ.പി.സി.സി

April 17, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ കെ.പി.സി.സി നേതൃത്വം എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കി. രാമചന്ദ്രന്‍ മാസ്റ്റര്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മധുസൂതനന്‍ മിസ്ത്രിക്കാണ് കെ.പി.സി.സി പ്രസിഡന്റ് റിപ്പോര്‍ട്ട് കൈമാറിയത്. ഉമ്മന്‍‌ചാണ്ടിക്കെതിരെയും ചെന്നിത്തലക്കെതിരെയും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി ഗുരുതരമായ ആരോപണങ്ങള്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് ഇതുവരെയും അദ്ദേഹം മറുപടി നല്‍കിയില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം