യുഎന്‍ സ്‌ഥിരാംഗത്വം: ഇന്ത്യക്ക്‌ പിന്തുണയേറുന്നു

April 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഐക്യ രാഷ്‌ട്രസഭയില്‍ ഇന്ത്യക്ക്‌ സ്‌ഥിരാംഗത്വത്തിനുള്ള രാജ്യാന്തര പിന്തുണ വര്‍ധിക്കുന്നതായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌. ചൈനയില്‍ നടന്ന ബ്രിക്‌സ്‌ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം കസഖ്‌സ്‌ഥാന്‍ സന്ദര്‍ശനവും പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഥിരാംഗത്വം കിട്ടുമെന്ന്‌ ഇപ്പോള്‍ പറയുന്നില്ലെങ്കിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്‌. പാകിസ്‌ഥാനുമായുള്ള ബന്ധം സാധാരണ ഗതിയിലായാല്‍ താന്‍ തന്റെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റുമെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി സമാധാനചര്‍ച്ചകള്‍ക്കുള്ള തുറന്ന സമീപനം വ്യക്‌തമാക്കി. ലോക്‌പാല്‍ ബില്ലിനായി സമരം നടത്തിയ അണ്ണാഹസാരയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം