അരുണിമയ്‌ക്ക്‌ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍

April 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: ട്രെയിന്‍ യാത്രക്കിടെ പിടിച്ചുപറിക്കാര്‍ പുറത്തേക്ക്‌ തള്ളിയിട്ട്‌ കാല്‍ നഷ്‌ടമായ ദേശീയ വോളിബോള്‍ താരം അരുണിമ സിന്‍ഹയ്‌ക്ക്‌ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍. ആക്രമണത്തില്‍ കാല്‍ നഷ്‌ടമായ അരുണിമയ്‌ക്ക്‌ ഹര്‍ഭജന്‍ സിങും, യുവരാജ്‌ സിങും ധനസഹായം നല്‍കും. രണ്ടുപേരും ഓരോ ലക്ഷം രൂപവീതമാണ്‌ സഹായം നല്‍കുന്നത്‌. കായികതാരം എന്ന നിലയില്‍ അരുണിമയെ സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്‌. അരുണിമയ്‌ക്ക്‌ ഈ സാഹചര്യം നേരിടാനുള്ള മനോബലം ഉണ്ടാകട്ടെയെന്നും ഹര്‍ഭജന്‍ പ്രത്യാശിച്ചു. മോഷ്‌ടാക്കള്‍ക്കെതിരെ അരുണിമ കാട്ടിയ ധീരത യുവരാജ്‌ സിങ്‌ ഫൗണ്ടേഷന്‍ അനുസ്‌മരിച്ചു. തിങ്കളാഴ്‌ച രാത്രിയാണ്‌ ഉത്തര്‍പ്രദേശിലെ ബറയിലിയില്‍ വച്ച്‌ മൂന്നംഗ സംഘം അരുണിമയുടെ മാല മോഷ്‌ടിക്കാന്‍ ശ്രമിച്ചത്‌. ചെറുത്തു നിന്ന അവരെ ട്രാക്കിലേക്ക്‌ തള്ളിയിടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം