മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രമണം: മുഖ്യമന്ത്രി അപലപിച്ചു

April 17, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കൊല്ലത്ത്‌ മാതൃഭൂമി ലേഖകനു നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അപലപിച്ചു. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ കൊല്ലം എസ്‌പിക്ക്‌ നിര്‍ദ്ദേശം നല്‍കി.
മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താനെയാണ്‌ ശാസ്‌താംകോട്ടയില്‍ വച്ച്‌ നാലംഗ സംഘം ഇന്നലെ മര്‍ദ്ദിച്ചത്‌. ആക്രമണത്തില്‍ കാലിനും തോളിനും സാരമായി പരുക്കേറ്റ ഉണ്ണിത്താനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങും വഴി ബൈക്കിലെത്തിയ സംഘമാണ്‌ ആക്രമിച്ചത്‌. രാത്രി പതിനൊന്ന്‌ മണിയോടെയായിരുന്നു സംഭവം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം