ബഹിരാകാശ ശാസ്ത്രജ്ഞരാകാന്‍ ആയിരങ്ങള്‍ പരീക്ഷയ്ക്കെത്തി

April 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഏഷ്യയിലെ ആദ്യ ബഹിരാകാശ പഠന ഇന്‍സ്റ്റിറ്റിയൂട്ടായ വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (ഐ.ഐ.എസ്.ടി.) പ്രവേശനം ലഭിക്കുന്നതിന് രാജ്യവ്യാപകമായി ആയിരങ്ങള്‍ പരീക്ഷയെഴുതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 23 നഗരങ്ങളിലാണ് പരീക്ഷ നടന്നത്. തിരുവനന്തപുരവും കോഴിക്കോട്ടുമായിരുന്നു കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.
ഏവിയോണിക്‌സ്, എയ്‌റോസ്‌പേസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ വിഭാങ്ങളിലെ ബി.ടെക്. പ്രവേശനത്തിനുള്ള പരീക്ഷയാണ് ശനിയാഴ്ച നടന്നത്. ഏവിയോണിക്‌സില്‍ 58, എയ്‌റോസ്‌പേസില്‍ 59, ഫിസിക്കല്‍ സയന്‍സസില്‍ 39 എന്നിങ്ങനെയാണ് ലഭ്യമായ സീറ്റുകളുടെ എണ്ണം. ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഒബ്ജക്ടീവ് മാതൃകയിലായിരുന്നു പരീക്ഷ. രാവിലെ 9.30ന് ആരംഭിച്ച പരീക്ഷയുടെ ദൈര്‍ഘ്യം മൂന്നുമണിക്കൂറായിരുന്നു. ഫലം മെയില്‍ അറിവാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം