സ്വത്ത് വിവരം വെളിപ്പെടുത്തരുതെന്ന് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍

April 18, 2011 മറ്റുവാര്‍ത്തകള്‍

കൊച്ചി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയുമായ കെ.ജി ബാലകൃഷ്ണന്‍ തന്റെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കുന്നതില്‍ വിരോധമില്ലെന്ന നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു.

സ്വത്ത് വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ബാലകൃഷ്ണന്‍ സംസ്ഥാന ആദായനികുതി വകുപ്പിന്  കത്തയച്ചു. സ്വത്ത് വിവരം സ്വകാര്യ വ്യക്തിയ്ക്ക് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും തനിക്കെതിരായ ഹര്‍ജിയില്‍ പൊതുതാല്‍പര്യം സംബന്ധിക്കുന്ന ഒന്നുമില്ലെന്നും കെ.ജി.ബാലകൃഷ്ണന്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് രാജ്യത്ത് ആറിടത്ത് സ്വത്തുക്കളുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും നേരത്തെ ജസ്റ്റിസ് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍