എന്‍ഡോസള്‍ഫാന്‍: മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര യോഗം വിളിച്ചു

April 19, 2011 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനം ചര്‍ച്ച ചെയ്യാന്‍ ദേശീയ മനുഷ്യകാവകാശ കമ്മീഷന്‍ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര കൃഷി, വനം, ആരോഗ്യ വകുപ്പുകളിലെ സെക്രട്ടറിമാരെയും കേരള ആരോഗ്യവകുപ്പ് സെക്രട്ടറിയെയുമാണ് വിളിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം കേരളത്തിലെയും കര്‍ണാടകത്തിലെയും ചില ഭാഗങ്ങളില്‍മാത്രമേ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളൂവെന്ന നിലപാടാണ് കൃഷിമന്ത്രാലയത്തിനുള്ളത്.  കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സ്ഥലങ്ങളില്‍ അത് ഉപയോഗിക്കേണ്ട രീതിയിലായിരിക്കില്ല ഉപയോഗിച്ചതെന്നും കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  കീടനാശിനിയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടില്ല. ആ നിലയ്ക്ക് ഈ ഘട്ടത്തില്‍ നിരോധനം ഏര്‍പ്പെടുത്താനാവില്ല.

എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യമില്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.  എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഉടനെ ചേരാനിരിക്കേ, മാരകമായ കീടനാശിനി നിരോധിക്കേണ്ടെന്ന നിലപാടാണ് കൃഷിമന്ത്രാലയത്തിന്റേത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍