പവന് 16200 രൂപ

April 19, 2011 മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 16200 രൂപയും ഗ്രാമിന് 15 രൂപയുടെ വര്‍ധനവോടെ 2025 രൂപയുമാണ് ഇന്നത്തെ വില.

ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1 ഗ്രാം) 1488.50 ഡോളറായാണ് ഉയര്‍ന്നത്. സ്വര്‍ണ വില അടുത്ത ദിവസങ്ങളിലും പുതിയ ഉയരം കുറിച്ച് മുന്നേറുമെന്ന് തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.  പശ്ചിമേഷ്യയിലെ സംഘര്‍ഷവും യൂറോപ്പ്യന്‍ രാജ്യങ്ങളുടെ കടബാധ്യതയും മറ്റും ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍