ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന് ഇന്ന് ആറാട്ടോടെ സമാപനം കുറിക്കും

April 21, 2011 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനത്തിന്‌  ഇന്ന് വൈകുന്നേരം 3മണിക്ക് ആറാട്ടോടെ  സമാപനം കുറിക്കും. ഇന്നുരാവിലെ ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് ആചാര്യസന്ദേശം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിക്കും.
ആറാട്ടുഘോഷയാത്ര അയോധ്യാനഗരിയില്‍(ജ്യോതിക്ഷേത്രം,ശ്രീനീലകണ്ഠപുരം)നിന്ന്
ആരംഭിച്ച് ചേങ്കോട്ടുകോണം, ശാസ്തവട്ടം, കാട്ടായിക്കോണം വഴി ശ്രീപണിമൂലദേവീക്ഷേത്രത്തിലെത്തി ആറാട്ട് കഴിഞ്ഞ്. ക്ഷേത്രത്തില്‍ ആറാട്ട് സമ്മേളനവും പായസസദ്യയും ഉണ്ടാകും. അനന്തരം അയോദ്ധ്യാനഗരിയില്‍ മടങ്ങിയെത്തി ധ്വജാവരോഹണവും ആറാട്ടുസദ്യയും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം