കുട്ടനാട്ടിലെ കൃഷിനാശം: സഹായം നല്‍കുമെന്ന് മന്ത്രി മുല്ലക്കര

April 23, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: അപ്രതീക്ഷിതമായ വേനല്‍മഴയില്‍ കുട്ടനാട്ടില്‍ ഉണ്ടായ കൃഷിനാശത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. കൃഷിനാശം സംബന്ധിച്ച് വിലയിരുത്തുന്നതിനായി ആലപ്പുഴ കലക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി.
ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുന്നതില്‍ കര്‍ഷകന് നേരിടുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കുക. കിളിര്‍ത്ത നെല്ല് സര്‍ക്കാര്‍ പ്രഖ്യാപിത സംഭരണ വിലയായ 14 രൂപ പ്രകാരം സംഭരിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു.
കുട്ടനാട്ടില്‍ ഒമ്പതിനായിരം ഹെക്ടറാണ് ഏപ്രില്‍ 30നകം കൊയ്യാനുള്ളത്. അടിയന്തിര പരിഗണനയോടെ കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിച്ച് ഇതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കൃഷി, ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം