വ്യോമാക്രമണത്തില്‍ ഗദ്ദാഫിയുടെ ഓഫിസ്‌ തകര്‍ന്നു

April 25, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ട്രിപ്പോളി: ലിബിയന്‍ നേതാവ്‌ മുഅമ്മര്‍ ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ ഓഫിസ്‌ വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഗദ്ദാഫിയുടെ വാസസ്‌ഥലത്തോടു ചേര്‍ന്നാണ്‌ ഓഫിസ്‌. ആക്രമണത്തില്‍ 45 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ 15 പേരുടെ നില ഗുരുതരമാണ്‌. നാറ്റോ യുദ്ധവിമാനങ്ങളാണ്‌ ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. ഗദ്ദാഫിയുടെ ഓഫിസിന്‌ എതിര്‍വശത്തുള്ള ഹാളും തകര്‍ന്നിട്ടുണ്ട്‌.ആക്രമണത്തെത്തുടര്‍ന്ന്‌ ലിബിയന്‍ സര്‍ക്കാരിന്റെ ടെലിവിഷന്‍ സംപ്രേഷണം കുറച്ചു സമയത്തേക്കു തടസ്സപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍