ലോട്ടറിക്കേസ്: കെന്നഡിയെ ചോദ്യം ചെയ്യുന്നു

April 26, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അനധികൃത ലോട്ടറി വില്‍പ്പനക്കേസില്‍ പ്രതിയായ ജോണ്‍ കെന്നഡിയെ ചോദ്യം ചെയ്യുന്നു. കേസിലെ രണ്ടാം പ്രതിയാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ കെന്നഡി. ഇയാളുടെ ബന്ധുവും ഒന്നാംപ്രതിയുമായ സാന്‍റിയാഗോ മാര്‍ട്ടിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. പോലീസിന്റെ കുറ്റാരോപണങ്ങള്‍ മാര്‍ട്ടിന്‍ നിഷേധിച്ചു. ഇതാദ്യമായാണ് മാര്‍ട്ടിനും കെന്നഡിയും പോലീസിന് മുന്നിലെത്തുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംഡിറ്റാച്ച്‌മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.അജയബാബുവിന്റെ ഓഫീസിലാണ് സാന്‍റിയാഗോ മാര്‍ട്ടിനും കെന്നഡിയും തിങ്കളാഴ്ച ഹാജരായത്. മാര്‍ട്ടിനെ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തു. സമയപരിമിതി കാരണമാണ് കെന്നഡിയെ ചോദ്യം ചെയ്യുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയത്.
ലോട്ടറിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതിയുടെ താത്കാലിക വിലക്കുള്ളതുകൊണ്ടാണ് പ്രതികളെ തെളിവെടുപ്പിനായി വിളിച്ചുവരുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം