ഐസ്‌ക്രീം കേസ്: ഡി.ജി.പി മുഖ്യമന്ത്രിയെ കണ്ടു

April 26, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഐസ്‌ക്രീംപാര്‍ലര്‍ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാനായി ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കണ്ടു.കേസില്‍ നേരിട്ടു കണ്ട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.ജി.പിക്കും എ.ഡി.ജി.പി വിന്‍സെന്‍ എം. പോളിനും നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 9.40 ന് ക്ലിഫ് ഹൗസിലെത്തിയാണ് ഡി.ജി.പി മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചെന്നും, അതിനെ കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ലെന്നും ഡി.ജി.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം