സ്വര്‍ണവില കുറഞ്ഞു

April 26, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ഒരാഴ്ചയായി റെക്കോഡ് നിലയില്‍ തുടര്‍ന്ന് സ്വര്‍ണവില ഒടുവില്‍ താഴ്ന്നു. പവന്‍വില 80 രൂപ കുറഞ്ഞ് 16,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2015 രൂപയായി.
ഏപ്രില്‍ 16ന് ചരിത്രത്തില്‍ ആദ്യമായി 16,000 ഭേദിച്ച് 16,080 രൂപയിലെത്തിയ പവന്‍വില 19 ആയപ്പോഴേക്കും 16,200 രൂപയിലെത്തുകയായിരുന്നു. ഇന്നലെ വരെ ആ വില മാറ്റമില്ലാതെ തുടര്‍ന്നു.  അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും സ്വര്‍ണവില താഴ്ന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 10 ഡോളര്‍ കുറഞ്ഞ് 1,497.40 ഡോളറിലെത്തി.
നേരിയ തിരുത്തലുകള്‍ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് പുതിയ റെക്കോഡുകള്‍ കുറിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം