സ്വര്‍ണവില 16,560 രൂപ

April 30, 2011 മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണവില ഒറ്റദിവസം കൊണ്ട് 280 രൂപ കൂടി 16,560 രൂപയിലെത്തി പുതിയ റെക്കോഡ് കുറിച്ചു. ഏപ്രില്‍ 16നായിരുന്നു പവന്‍വില ചരിത്രത്തില്‍ ആദ്യമായി 16,000 രൂപ കടന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2,070 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില കുതിച്ചുയര്‍ന്നത്. ന്യൂയോര്‍ക്ക് വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,565.70 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.  പശ്ചിമേഷ്യയില്‍ ആഭ്യന്തര കലാപങ്ങള്‍ തുടരുന്നതും യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയുമൊക്കെയാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ചൈനയിലും ഇന്ത്യയിലും പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്നുണ്ട്.

അടുത്തയാഴ്ച അക്ഷയതൃതീയ പ്രമാണിച്ച് ഇന്ത്യയില്‍ സ്വര്‍ണവില്‍പന വന്‍തോതില്‍ ഉയരുമെന്നാണ് വിപണിയുടെ പ്രതീക്ഷ. സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ അവസരമാണ് അക്ഷയതൃതീയ എന്നാണ് വിശ്വാസം. അക്ഷയതൃതീയയോടെ സ്വര്‍ണവില വീണ്ടുമുയര്‍ന്ന് പുതിയ റെക്കോഡ് കുറിക്കുമെന്നാണ് സൂചന.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍