വെള്ളാപ്പള്ളി നടേശന്‍ വീണ്ടും ജന. സെക്രട്ടറി

April 30, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ നടന്ന  എസ്.എന്‍. ട്രസ്റ്റ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്.എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ ട്രസ്റ്റ് ചെയര്‍മാനാവും. ജി. ചന്ദ്രബാബു (കിളിമാനൂര്‍) ആണ് അസിസ്റ്റന്റ് സെക്രട്ടറി. ട്രഷററായി ഡോ. ജയദേവനെയും (കൊല്ലം) തിരഞ്ഞെടുത്തു.

ആറാം തവണയാണ് വെള്ളാപ്പള്ളി നടേശന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയാവുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം