പൈലറ്റുമാരുടെ സമരം: 221 ഫ്ലൈറ്റുകള്‍ റദ്ദാക്കി

May 4, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ബുധനാഴ്ച 221 ഫ്ലൈറ്റുകള്‍ റദ്ദാക്കി. 1600 പൈലറ്റുമാരില്‍ പകുതിയോളം പേര്‍ സമരത്തിലാണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയക്കാനായി എയര്‍ ഇന്ത്യയുടെ സഹോദര സ്ഥാപനമായ അലിയന്‍സ് എയറിന്റെ വിമാനങ്ങള്‍ ഉപയോഗിച്ച് 100 ഫ്ലൈറ്റുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര സര്‍വീസുകളിലേക്കുള്ള ബുക്കിങ്ങുകള്‍ അഞ്ച് ദിവസം മുമ്പ് നിര്‍ത്തിയതിനാല്‍ മെട്രോനഗരങ്ങളെ തമ്മില്‍ ബന്ധിച്ച് നാലുസര്‍വീസുകളായിരിക്കും ഇന്ന് നടത്തുകയെന്ന് എയര്‍ഇന്ത്യ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. ബുക്കിങ് അടുത്ത ദിവസങ്ങളില്‍ പുനസ്ഥാപിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം