മുളന്തുരുത്തി വാഹനാപകടം:നാല് പോലീസുകാര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

May 6, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുളന്തുരുത്തി വാഹനാപകടത്തില്‍ ഉള്‍പ്പെട്ട നാല് പോലീസുകാര്‍ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അജിത്കുമാര്‍, ആര്‍.വിജയന്‍, സ്റ്റാന്‍ലിന്‍ സേവ്യര്‍, സോജന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഡ്രൈവര്‍ മദ്യപിച്ചു എന്നതുകൊണ്ട് വാഹനത്തിലുള്ളവരെ കുറ്റക്കാരായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ഇവര്‍ യാത്രക്കാര്‍ മാത്രമാണെന്ന് കോടതി വ്യക്തമാക്കി.
മാര്‍ച്ച് 31നാണ് കേസിനാസ്പദമായ അപകടം നടന്നത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഇതിനുശേഷം പോലീസുകാര്‍ ഒളിവിലായിരുന്നു. സര്‍ക്കാര്‍ ഇവരെ കണ്ടെത്തുന്നതിനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വെള്ളിയാഴ്ച സുപ്രീം കോടതി പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ എതിര്‍ത്തു

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം