സുരക്ഷാ ജീവനക്കാരനെ വധിച്ച് ജ്വല്ലറിയില്‍ മോഷണം

May 6, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നെടുമങ്ങാടിനടുത്തുള്ള കല്ലറയിലെ ഒരു ജ്വല്ലറിയില്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി മോഷണം. കുറ്റിമൂട് സ്വദേശി രാമചന്ദ്രന്‍ നായരാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ജ്വല്ലറിയ്ക്കടുത്തുള്ള സ്‌കൂള്‍ വളപ്പിലെ കിണറ്റില്‍ നിന്ന് കണ്ടെടുത്തു.  കല്ലറ ജസീല ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഒന്നര കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടറുകള്‍ കുത്തിത്തുറന്നാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി പത്ത് മണിയ്ക്ക് ജ്വല്ലറി അടയ്ക്കുന്നതുവരെ രാമചന്ദ്രന്‍ നായര്‍ കടയിലുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം