അറസ്‌റ്റ്‌ ചെയ്യാന്‍ അനുവദിക്കരുതെന്ന്‌ കനിമൊഴി

May 6, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിയുമായി ഒരുതരത്തിലും ബന്ധമില്ലെന്നും തന്നെ അറസ്‌റ്റ്‌ ചെയ്യാന്‍ സിബിഐയെ അനുവദിക്കരുതെന്നും ഡിഎംകെ നേതാവ്‌ കനിമൊഴി കോടതിയില്‍ അപേക്ഷിച്ചു. കേസ്‌ വാദത്തിനിടെ ഡിഎംകെ എംപി ആദിശങ്കര്‍ കോടതിയില്‍ ബോധംകെട്ടുവീണു. ആദിശങ്കര്‍ ഉള്‍പ്പടെ ഒന്‍പത്‌ ഡിഎംകെ എംപിമാര്‍ കനിമൊഴിക്ക്‌ പിന്തുണയുമായി കോടതിയില്‍ എത്തിയിട്ടുണ്ട്‌.
രാവിലെ പത്തുമണിയോടെയാണ്‌ കനിമൊഴി ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ എത്തിയത്‌. സിബിഐ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കലൈഞ്‌ജര്‍ ടിവി എം.ഡി. ശരത്‌കുമാര്‍ ഉള്‍പ്പെടെ 14 പേരും കോടതിയില്‍ ഹാജരായി. കനിമൊഴി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
സുകുമാരന്‍ നായര്‍ക്കെതിരായ വിഎസിന്റെ പ്രസ്‌താവന ശരിയല്ല: വയലാര്‍ രവി
ന്യൂഡല്‍ഹി: എന്‍എസ്‌എസ്‌ ആക്‌ടിങ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താവന ശരിയല്ലെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി. എല്ലാവര്‍ക്കും ജനാധിപത്യപരമായ രീതിയില്‍ രാഷ്‌ട്രീയ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്‌. കരയോഗങ്ങള്‍ക്കു നേരെയുള്ള ആക്രമണം അപലപനീയമാണ്‌. ആക്രമണം നിര്‍ത്തിവയ്‌ക്കാന്‍ സിപിഎം മുന്‍കൈയെടുക്കണമെന്ന്‌ വയലാര്‍ രവി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം