കശ്മീരില്‍ വാഹനാപകടങ്ങളില്‍ 11 തീര്‍ഥാടകരടക്കം 20 മരണം

May 7, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ജമ്മു: ജമ്മു-കശ്മീരില്‍ മൂന്നു വ്യത്യസ്തവാഹനാപകടങ്ങളില്‍ 11 തീര്‍ഥാടകരുള്‍പ്പെടെ 20 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. റീസി ജില്ലയിലെ ഷഹ്ദ്ര ക്ഷേത്രത്തിലേക്കുപോയ വാഹനം റോഡില്‍നിന്ന് തെന്നി കൊക്കയിലേക്ക് പതിച്ചാണ് 11തീര്‍ഥാടകര്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പര്‍വതപ്രദേശത്തെ 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം വീണത്.
ദോഡ ജില്ലയില്‍ ഗോര്‍ദയില്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നാല് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അനന്ത്‌നാഗ് ജില്ലയിലെ ബ്രജ്‌ബെഹാരയില്‍ കാര്‍ ട്രക്കിലിടിച്ചാണ് മൂന്നുപേര്‍ മരിച്ചത്. വിവാഹഘോഷയാത്രയില്‍പ്പെട്ട വാഹനമാണ് അപകടത്തില്‍പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം