ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിന ആഘോഷം

May 7, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിര്‍ദിന സമ്മേളനം കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനംചെയ്തു. മതാതീത ആത്മീയത എന്ന ആശയത്തിന് പ്രസക്തിയുള്ള കാലമാണ് ഇതെന്നും ശാന്തിഗിരിയുടെ സേവനസന്നദ്ധത മഹനീയമാണെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. എ.സമ്പത്ത് എം.പി., ജെ.അരുന്ധതി എം.എല്‍.എ., സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ. പാലോട് രവി, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. പി.രാമചന്ദ്രന്‍നായര്‍, പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ശ്രീകല, മാണിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കപ്പന്‍നായര്‍, വൈസ് പ്രസിഡന്റ് എസ്.സുധര്‍മ്മിണി, മെമ്പര്‍മാരായ എം.ബാലമുരളി, ടി.മണികണ്ഠന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി സ്വാഗതവും ആശ്രമം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അഡൈ്വസര്‍ ആര്‍.ഗോപാലകൃഷ്ണന്‍ നന്ദിയും അര്‍പ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം