എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധനമാകാം – സുപ്രീംകോടതി

May 11, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധനമാകാമെന്നു സുപ്രീംകോടതി. നിരോധനം ആവശ്യപ്പെട്ടു ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പഠന റിപ്പോര്‍ട്ട് വരുന്നതു വരെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതില്‍ തെറ്റില്ലെന്നു കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇടക്കാല നിരോധനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. പഠന റിപ്പോര്‍ട്ട് വന്നതിനു ശേഷം നിരോധന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണു സര്‍ക്കാരിന്റെ നിലപാട്.  നിരോധനം സംബന്ധിച്ച അന്തിമ വിധി വെള്ളിയാഴ്ചയുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം