വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഖുറേഷി

May 11, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. മെയ് 13ന് രാവിലെ 11 മണിയോടെ ഫലങ്ങള്‍ പൂര്‍ണമായും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 4,79 പ്രവാസികള്‍ വോട്ട് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ടെലിവിഷന്‍ ചാനലിലൂടെ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഖുറേഷി പറഞ്ഞു. ബംഗാളില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സി.പി.എം നേതാവ് അനില്‍ ബസുവിനെ ശാസിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം