ശബരിമലയില്‍ ശനിയാഴ്‌ച നട തുറക്കും

May 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്‌താ ക്ഷേത്രം 14നു വൈകുന്നേരം 5.30ന്‌ തുറന്ന്‌ 19നു രാത്രി പത്തിന്‌ അടയ്‌ക്കും. ഈ ദിവസങ്ങളില്‍ പതിവ്‌ പൂജകള്‍ക്കു പുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്‌തമന പൂജയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ രാവിലെ മുതല്‍ ഉച്ചവരെ നെയ്യഭിഷേകം നടത്താവുന്നതാണ്‌. 19ന്‌ രാത്രി പത്തിന്‌ നട അടച്ചുകഴിഞ്ഞാല്‍ പിന്നെ പ്രതിഷ്‌ഠാദിന പൂജകള്‍ക്കായി ജൂണ്‍ പത്തിനു വൈകുന്നേരം തുറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം