പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന തീവ്രവാദികളുടെ പട്ടിക ഇന്ത്യ കൈമാറി

May 11, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പാക് മണ്ണില്‍ ഒളിവില്‍ കഴിയുന്ന 50 തീവ്രവാദികളുടെ പട്ടിക ഇന്ത്യ പാകിസ്താന് കൈമാറി. ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ സംഘത്തില്‍ പെട്ട 20 പേരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലഷ്‌കര്‍ ഇ ത്വയ്ബ മേധാവി ഹാഫിസ് സയീദാണ് പട്ടികയിലെ ഒന്നാമന്‍. പാക് ആഭ്യന്തര സെക്രട്ടറി ഖമര്‍ സമന്‍ ചൗധരിയുമായി മാര്‍ച്ച് 28ന് നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയാണ് അഞ്ച് പാക് സൈനിക മേജര്‍മാരും അടങ്ങുന്ന പട്ടിക കൈമാറിയത്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍, സാകി ഉര്‍ റഹ്മാന്‍ ലഖ്‌വി, ഛോട്ട ഷക്കീല്‍, മേമന്‍ ഇബ്രാഹിം, സജീദ് മജീദ് എന്നിവരാണ് പട്ടികയില്‍ മറ്റ് പ്രധാനികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം