വി.എസ്‌ സര്‍ക്കാര്‍ രാജിവച്ചു

May 14, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ തുടര്‍ന്ന്‌ വി.എസ്‌.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. ഉച്ചയ്ക്ക്‌ 12.20ഓടെ ക്ലിഫ്‌ ഹൗസില്‍ നിന്ന്‌ എത്തിയ വി.എസ്‌.ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായിയ്ക്ക്‌ രാജിക്കത്ത്‌ കൈമാറി. അടുത്ത സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്‌ വരെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ഗവര്‍ണര്‍ വി.എസിനോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍