യു.ഡി.എഫിന്റെ വിജയം സാങ്കേതികം: വെള്ളാപ്പള്ളി

May 14, 2011 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഘടകകക്ഷികള്‍ക്ക് സീറ്റ് വീതിച്ചു നല്‍കി കോണ്‍ഗ്രസ് ദുരന്തം ഏറ്റുവാങ്ങുകയായിരുന്നു. അഞ്ച് വര്‍ഷം ഭരണം കൊണ്ടുപോകുക അവര്‍ക്ക് ബുദ്ധിമുട്ടാകും. മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാനാകുമോ എന്ന് കണ്ട് തന്നെയറിയണമെന്ന് അദ്ദേഹം പറഞ്ഞു.

വി.എസ് തരംഗമില്ലായിരുന്നുവെങ്കില്‍ എല്‍.ഡി.എഫ് തവിടുപൊടിയാകുമായിരുന്നു. പരിചയ സമ്പത്തുകൊണ്ട് മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ്. എന്നാല്‍ ചെന്നിത്തല യോഗ്യനല്ലെന്ന് പറയാനാകില്ല – നടേശന്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍