കോണ്‍ഗ്രസ് യോഗം നാളെ

May 14, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നാളെ യോഗം ചേരും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് വൈകിട്ട് മധുസുദനന്‍ മിസ്ത്രി കൂടിക്കാഴ്ച നടത്തും. എ.ഐ.സി.സി നിരീക്ഷകരായി കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസുദനന്‍ മിസ്ത്രിയും മൊഹ്‌സിന കിദ്വായിയും യോഗത്തില്‍ പങ്കെടുക്കും.

കേരളത്തിലെ ഫലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സോണിയ ഗാന്ധി പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോയതിന്റെ കാരണങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം