തമിഴ്‌നാട്ടിലെ വിജയം രാജ്യത്ത് പ്രതിഫലിക്കുമെന്ന് നരേന്ദ്ര മോഡി

May 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പു വിജയം രാജ്യത്താകമാനം പ്രതിഫലിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.  ജയലളിത മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മോഡി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അഴിമതി, വിലവര്‍ധന, സ്വജനപക്ഷപാതം എന്നിവയ്ക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് എ.ഐ.എ.ഡി.എം.കെ മുന്നണിയുടെ വിജയം. ഈ വിജയം തമിഴ്‌നാട്ടില്‍ മാത്രം അവസാനിക്കില്ലെന്നും മോഡി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം