കെ.പി മോഹനന്‍ മന്ത്രിയാകും

May 16, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സോഷ്യലിസ്റ്റ് ജനതയുടെ പ്രതിനിധിയായി കെ.പി മോഹനന്‍ മന്ത്രിയാകും. പാര്‍ട്ടിയുടെ സംസ്ഥാ‍ന ഭാരവാഹി യോഗത്തിന്റെ നിര്‍ദ്ദേശം നിര്‍വ്വാഹക സമിതി അംഗീകരിച്ചു. കൃഷി വകുപ്പോ സഹകരണ വകുപ്പോ ആണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
പാര്‍ട്ടിയുടെ മറ്റൊരു എം.എല്‍.എയാ‍യ ശ്രേയാംസ്‌കുമാര്‍ മന്ത്രിയാകാനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.പി മോഹനന് സാധ്യത തെളിഞ്ഞത്. നിര്‍വ്വാഹക സമിതി യോഗം മോഹനന്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. പാര്‍ട്ടിയിലെ അടിയൊഴുക്കുകളും കോണ്‍ഗ്രസില്‍ നിന്നുള്ള കാലുവാരലുകളും ആണ് ഇതിന് പ്രധാനകാരണമെന്ന വിലയിരുത്തലിലാണ് സോഷ്യലിസ്റ്റ് ജനത.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം