റഹ്മത്തുള്ള ലീഗില്‍ ചേര്‍ന്നു

May 17, 2011 മറ്റുവാര്‍ത്തകള്‍

മലപ്പുറം: സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. പി. റഹ്‌മത്തുള്ള മുസ്ലീംലീഗില്‍ ചേര്‍ന്നു. രാവിലെ റഹ്‌മത്തുള്ള തന്റെ രാജിക്കത്ത്‌ ഫാക്‌സായി സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്‌ അയച്ചു കൊടുത്തിരുന്നു. രാജിയുടെ കാരണം കത്തില്‍ വ്യക്തമാക്കിയിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്‌ മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ റഹ്മത്തുള്ളയോട്‌ സി.പി.ഐ നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ 2700 വോട്ട്‌ കിട്ടിയ സി.പി.ഐ സ്ഥാനാര്‍ത്ഥി അഷ്‌റഫലി കാളിയത്ത്‌ നാലാം സ്ഥാനത്താണ്‌ എത്തിയത്‌. കോണ്‍ഗ്രസ്‌ റിബലായ പി.വി അന്‍വര്‍ ആണ്‌ ഇവിടെ രണ്ടാമതെത്തിയത്‌. പി.വി. അന്‍വറിന്‌ സി.പി.ഐ പിന്തുണ നല്‍കണമെന്ന ആവശ്യക്കാരനായിരുന്നു റഹ്‌മത്തുള്ള. എന്നാല്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന്‌ പി.വി.അന്‍വറിനെ പിന്തുണയ്ക്കേണ്ടെന്ന്‌ സി.പി.ഐ തീരുമാനിച്ചു. പകരം അഷ്‌റഫലിയെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്‌തു.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍