റഹ്മത്തുള്ളയെ സി.പി.ഐ പുറത്താക്കി

May 17, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പാര്‍ട്ടി വിട്ട് മുസ്ലീം‌ലീഗില്‍ ചേര്‍ന്ന എം.റഹ്മത്തുള്ളയെ പുറത്താക്കിയതായി സി.പി.ഐ അറിയിച്ചു.  എം.എന്‍ സ്മാരകത്തില്‍ ചേര്‍ന്ന സി.പി.ഐ അടിയന്തിര സെക്രട്ടേറിയറ്റ് യോഗത്തിലാണ് ദേശീയ കൌണ്‍സില്‍ അംഗമായിരുന്ന റഹ്മത്തുള്ളയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.

ഏറനാട്ടെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ റഹ്മത്തുള്ള വലിയ പങ്ക് വഹിച്ചുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍